മമ്മിയൂർ ക്ഷേത്രത്തിൽ ധാര കൂട്ട മുറ നടന്നു.
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ ദ്രവ്യാവർത്തി കലശത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കല്ലൂർ മന കൃഷ്ണജിത്ത് നമ്പൂതിരിപ്പാടിന്റെ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. തുടർന്ന് ചെറിയ ചതു: ശുദ്ധി, വലിയ ചതു: ശുദ്ധി, ധാര കലശ പൂജകൾ, മുളപൂജ, ചെറിയ ചതുശുദ്ധികലശാഭിഷേകം, വലിയ ചതു :ശുദ്ധികലശാഭിഷേകം, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഋഗ്വേദം, യജുർവേദം മന്ത്രങ്ങളോടെ ധാര കൂട്ട മുറയും നടന്നു
വൈകീട്ട് മഹാകുംഭത്തിന് സ്ഥലശുദ്ധി, മുള, ഭഗവതിസേവ, അത്താഴ പൂജ എന്നിവയും നടന്നു. കേരളീയ ക്ഷേത്ര പ്രതിഷ്ഠയും പുനരുദ്ധാരണവും എന്ന വിഷയത്തെ ആസ്പദമാക്കി നവീകരണ താന്ത്രിക ചടങ്ങുകൾ എന്ന വിഷയത്തിൽ കാലത്ത് 9.30 മുതൽ ഡോ: വികാസിന്റെ പ്രഭാഷണം ആരംഭിച്ചു.