മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണ കലശം ആരംഭിച്ചു.
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണ പുന:പ്രതിഷ്ഠ ദ്രവ്യാവർത്തി കലശത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് 13 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് സ്ഥലശുദ്ധി നടത്തി.
വൈകീട്ട് ആചാര്യവരണം, മുളയിടൽ, ഒന്നാം പ്രസാദശുദ്ധി, അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം, വാസ്തു കലശപൂജ, വാസ്തു ഹോമം, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം, എന്നിവയും ഉണ്ടായി. രണ്ടാം ദിവസമായ നാളെ ഗണപതി ഹോമത്തോടെയടങ്ങുകൾക്ക് തുടക്കം കുറിക്കും. ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഭാഗമായി നവീകരണ താന്ത്രിക ചടങ്ങുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ: വികാസ് നടത്തുന്ന പ്രഭാഷണo നാളെ രാവിലെ 9.30 മുതൽ ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്നതാണ്.