Post Header (woking) vadesheri

ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വീട്ടമ്മ ശുചിമുറിയിൽ ആത്മഹത്യചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ഭർത്താവിനൊപ്പം ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം വീട്ടമ്മയെ പൊതുശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് തോടുകാട് പലമ്പുള്ളി വീട്ടിൽ വിജയകുമാരിയെയാണ് (56) ശുചി മുറിയിൽ മരിച്ചത്. ഭർത്താവ് ചിതലിപ്പാലം സ്വദേശി മഠത്തിൽ പൂപ്പുള്ളി സുദേവനൊപ്പമാണ് ഇവർ ശനിയാഴ്ച രാവിലെ ദർശനത്തിനെത്തിയത്. മമ്മിയൂർ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷമാണ് ഗുരുവായൂരിലെത്തിയത്.

Ambiswami restaurant

ഇരുവരും കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയിരുന്നു.  ഇതിന് ശേഷമാണ് 10.30 ഓടെ പാഞ്ചജന്യം ഗെസ്റ്റ് ഹൗസിനു സമീപമുള്ള പൊതു ശൗചാലയത്തിലേക്ക് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും ഭാര്യയെ കാണാതിരുന്നതിനാൽ സുദേവൻ ശൗചാലയ നടത്തിപ്പുകാരോട് വിവരം പറഞ്ഞു. ഇവർ ശുചി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന കസവ് സാരി കീറിയെടുത്ത ഭാഗം കൊണ്ട് തൂങ്ങിയ നിലയിൽ കണ്ടത്. ടെമ്പിൾ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ : സിൻജു, ശ്രീജിത്ത്. മരുമകൻ : അജയ് കുമാർ

Second Paragraph  Rugmini (working)