Post Header (woking) vadesheri

തിരുവാവാടുതുറൈ അധീനം മഠാധിപതി ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : തിരുവാവടുതുറൈ അധീനം 24ാമത് മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. പുതിയ പാർലിമെൻ്റിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി മോദിക്ക് നൽകിയത് ഇദ്ദേഹമായിരുന്നു . ഗുരുവായൂരിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ്കുമാര്‍ എന്നിവര്‍ അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.

Ambiswami restaurant


ശ്രീ ഗുരുവായൂരപ്പനെ കണ്ട് തൊഴുതു വണങ്ങിയ സ്വാമികൾ 20 മിനുട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. ആദ്യമായിട്ടാണ് തിരുവാവടുതുറൈ അധീനം മഠാധിപതി ഗുരുവായൂര്‍ ക്ഷേത്രം ദര്‍ശനം നടത്തുന്നത്. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കുത്താലം താലൂക്കിലെ തിരുവാവടുതുറൈ പട്ടണത്തില്‍ ആസ്ഥാനമായുള്ള ഒരു ശൈവ മഠമാണ് തിരുവാവടുതുറൈ അധീനം.

Second Paragraph  Rugmini (working)

മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം പരിപാലിക്കുന്നത് അധീനമാണ്..