Header 1 = sarovaram
Above Pot

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ”നവീകരണ പുന:പ്രതിഷ്ഠയും,” ”ദ്രവ്യാവര്‍ത്തി കലശവും,’

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ”നവീകരണ പുന:പ്രതിഷ്ഠയും,” ”ദ്രവ്യാവര്‍ത്തി കലശവും,” ജൂണ്‍ 19-മുതല്‍ ജൂലായ് ഒന്നാം തിയ്യതി വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ഹോമങ്ങള്‍, കലാശാഭിഷേകങ്ങള്‍ എന്നിവയും നടക്കും. 2022-ഡിസംബറില്‍ നടത്തിയ അഷ്ടമംഗല്ല്യ പ്രശ്‌നത്തില്‍ മഹാദേവന്റെ ശ്രീകോവില്‍ നവീകരണം നടത്തി പുന:പ്രതിഷ്ഠ നടത്തണമെന്ന ദൈവഹിതത്തിന്റെ ഭാഗമായിട്ടാണ് നവീകരണ പുന:പ്രതിഷ്ഠയും, ദ്രവ്യാവര്‍ത്തി കലശവും നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നവീകരണ പുന:പ്രതിഷ്ഠ ചടങ്ങുകള്‍ ജൂണ്‍ 19-ന് ആരംഭിയ്ക്കും. ജൂലായ് ഒന്നുവരെ നവീകരണ കലശവും, ജൂണ്‍ 28-ന് മഹാദേവന്റെ പുന: പ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ ജൂലായ് ഒന്നിന് ”ദ്രവ്യാവര്‍ത്തി കലശവും” നടക്കും. മമ്മിയൂര്‍ ക്ഷേത്രത്തില്‍ ആദ്യമായിട്ടാണ് അതിശ്രേഷ്ഠമായ ദ്രവ്യാവര്‍ത്തി കലശം നടക്കുന്നത്. നവീകരണ പുന:പ്രതിഷ്ഠയും, ദ്രവ്യാവര്‍ത്തി കലശത്തോടനുബന്ധിച്ച് 20.06.2023 മുതല്‍ 27.06.2023 കൂടിയ ദിവസങ്ങളില്‍ ഡോ: വികാസ്, എടപ്പാള്‍ ഗോവിന്ദന്‍ മാസ്റ്റര്‍, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ ”നവീകരണ താന്ത്രിക ചടങ്ങുകള്‍,” ”ക്ഷേത്രങ്ങളിലെ പ്രശ്‌ന ചിന്ത,” ”ക്ഷേത്രവും, വാസ്തുവും” എന്ന വിഷയങ്ങളെ ആദീകരിച്ച് അദ്ധ്യാൽമിക പ്രഭാഷണ പരമ്പരയും ഉണ്ടായിരിയ്ക്കും.

Astrologer

80-ഓളം നമ്പൂതിരിമാര്‍ പങ്കെടുക്കുന്ന ഈ താന്ത്രിക ചടങ്ങുകള്‍ക്കായി, ഒന്നേകാല്‍ കോടിയോളം രൂപ ചിലവ് വരുമെന്നും, ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിപുലമായ പ്രസാദ ഊട്ടും ഉണ്ടായിരിയ്ക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, കെ.കെ. ഗോവിന്ദദാസ്, പി. സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു

Vadasheri Footer