Post Header (woking) vadesheri

യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ സച്ചിൻ (18 ) എന്ന യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കോളനി കറപ്പംവീട്ടിൽ മുത്തു മകൻ ബാദുഷ മുത്തു (മോനായി 26) പാലക്കാട് പെരിങ്ങോട് മൂളിപ്പറമ്പ് സ്വദേശികളായ തറയിൽ രാജൻ മകൻ ജിതിൻ (ജിതു 29) കൊടവൻപറമ്പിൽ ഹരീഷ് കുമാ൪ മകൻ ജിഷ്ണജ് (ജിഷ്ണു 22) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത് .

Ambiswami restaurant

കഴിഞ്ഞ മാർച്ച് 13 നാണു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത് സച്ചിനെ കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപത്തേക്ക് വിളിച്ചു വരുത്തി കാറിൽ കയറ്റി എരുമപ്പെട്ടി മൈലാടിയിലുളള ബെസ്റ്റ് ഗ്രാനൈറ്റ്സ് ക്രഷറിൻറെ കരിങ്കൽ ക്വാറിയിലേക്ക് കൊണ്ടു പോയി ക്രൂരമായി മർദിച്ച് അവശനാക്കി മൊബൈൽ ഫോണും തട്ടിയെടുത്തു. കേസ്സിലെ ഒന്നാം പ്രതി ബാദുഷയുടെ ബന്ധുവിനെ സച്ചിന്റെ സുഹൃത്തുക്കൾ ദേഹോപദ്രവം ഏൽപ്പിച്ചതാണ് വൈരാഗ്യത്തിനുള്ള കാരണം

Second Paragraph  Rugmini (working)

തൃശൂ൪ സിറ്റി പോലീസ് കമ്മീഷണറുടെ നി൪ദ്ദേശപ്രകാരം കമ്മീഷണറുടെ കീഴിലുളള SAGOC ( Special Action Group Against Organised Crimes ) സ്ക്വാഡിൻറെ സഹായത്തോടെ ഗുരുവായൂ൪ ടെമ്പിൾ പോലീസ് സ്റ്റേഷൻ പോലീസ് സബ്ബ് ഇൻസ്പെക്ട൪മാരായ വി.പി.അഷ്റഫ്, ഐ എസ് ബാലചന്ദ്രൻ, സീനിയ൪ സിവിൽ പോലീസ് ഓഫീസർ കെ.ജി പ്രദീപ്, സിപിഒമാരായ കെ.ബി. സുനീബ്, പി ടി. സിംസൺ, എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

Third paragraph