Post Header (woking) vadesheri

ഹൻസ് വിൽപ്പന, വയോധിക അറസ്റ്റിൽ.

Above Post Pazhidam (working)

കുന്നംകുളം : നിരോധിച്ച പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന വയോധികയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു കരിയന്നൂർ അണ്ടേക്കാട്ട് വീട്ടിൽ 70 വയസുള്ള ബീവിയെയാണ് അറസ്റ്റിലായത്.കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിച്ച ലഹരി ഉത്പന്നമായ ഹൻസ് വിൽപ്പന നടത്തിയിരുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അയൽ സംസ്ഥാന തൊഴിലാളികൾക്കുമാണ് വിൽപ്പന നടത്തുന്നത്.

Ambiswami restaurant

തമിഴ് നാട്ടിൽ നിന്നും എത്തിക്കുന്ന പുകയില വസ്തുക്കൾ മൂന്നിരട്ടി വില ഈടാക്കിയാണ് വിൽപ്പന നടത്തുന്നത്.പൊലീസ് രഹസന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ കെ.പി ഷീബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടാൻ കഴിഞ്ഞത്. ചാക്കുകളിലാക്കിയാണ് ഹൻസ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.ബി.ഷിഹാബുദ്ധീൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.സഗുൺ , എ.ജയ, ഇ.സനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Second Paragraph  Rugmini (working)