Post Header (woking) vadesheri

സംഗീത -നൃത്ത അദ്ധ്യാപകരുടെ ശ്രദ്ധക്ക് , മേൽപത്തൂർ ആഡിറ്റോറിയം വാടക ദേവസ്വം കൂട്ടി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മേൽപത്തൂർ ആഡിറ്റോറിയം വാടക നിരക്ക് പുതുക്കി നിശ്ചയിച്ചു. ഒന്നര മണിക്കൂറുള്ള ഒരു സ്ളോട്ടിന് ജി എസ് ടി ഉൾപ്പെടെ 5900 രൂപയാണ് പുതുക്കിയ നിരക്ക്.നിലവിൽ 3540 രൂപയായിരുന്നു. 2023ആഗസ്‌റ്റ് 15 മുതലുള്ള ബുക്കിങ്ങിന് പുതിയ നിരക്ക് ഈടാക്കും.

Ambiswami restaurant

തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൻ്റെ വാടക നിരക്കിൽ മാറ്റമില്ല. 3540 രൂപ.. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ഭരണ സമിതി യോഗത്തിൽ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ ,വി ജി രവീന്ദ്രൻ , അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി