Post Header (woking) vadesheri

ഗുരുവായൂർ പ്രസ് ഫോറം മാധ്യമ പുരസ്‌കാര സമര്‍പ്പണം വി.ഡി. സതീശന്‍ നിർവഹിക്കും

Above Post Pazhidam (working)

ഗുരുവായൂര്‍: നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സുരേഷ് വാരിയരുടെ അനുസ്മരണം ശനിയാഴ്ച വൈകീട്ട് 5.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഹസീന ഇബ്രാഹിം, ഷാഫി ചങ്ങരംകുളം എന്നിവര്‍ക്ക് സുരേഷ് വാരിയര്‍ സ്മാരക മാധ്യമ പുരസ്‌കാരം വി.ഡി. സതീശന്‍ നല്‍കും.

Ambiswami restaurant

ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയാകും. മുന്‍ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ വെസ് ചെയര്‍പേഴ്സന്‍ അനീഷ്മ ഷനോജ്, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ എന്നിവര്‍ സംസാരിക്കും.

Second Paragraph  Rugmini (working)