ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പുകൾ , വിശദമായ അന്വേഷണം നടത്തണം : എൻ സി പി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നടമാടുന്ന തട്ടിപ്പുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എൻ സി പി ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു . ക്ഷേത്രത്തിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഉള്ള അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ വേണമെന്നും എൻ സി പി പ്രസിഡന്റ് കെ ആർ സുനിൽകുമാർ ആവശ്യപ്പെട്ടു . ലോകോത്തര സോഫ്റ്റ് വെയർ നിർമാതാക്കളായ ടി സി എസ് സൗജന്യമായി നൽകിയിരുന്ന സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോൾ തട്ടിപ്പ് നടത്താൻ കഴിയില്ല എന്ന് മനസിലാക്കിയാണ് ഒരു സുരക്ഷിത ത്വവും ഇല്ലാത്ത സോപാനം എന്ന സോഫ്റ്റ് വെയർ ദേവസ്വം സ്ഥാപിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം .
കുടുംബ ക്ഷേത്രങ്ങളിലും ചെറിയ ദേശ ക്ഷേത്രങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സോഫ്റ്റ് വെയർ ആണ് ദിവസവും കോടികളുടെ ഇടപാട് നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളതാണെന്ന് ഈ രംഗത്ത് ഉള്ളവർ പറയുന്നത് .
സിറ്റി യൂണിയൻ ബാങ്കിന് വേണ്ടി സോപാനം സോഫ്റ്റ് വെയർ നിർമിച്ചു നൽകിയ കൊച്ചിയിലെ കമ്പനിക്കാണ് കോളടിച്ചത് ഗുരുവായൂർ ക്ഷേത്രത്തിൽ തങ്ങളുടെ സോഫ്റ്റ് വെയർ ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാണ് പുതിയ ബിസിനസ് പിടിക്കുന്നത് , കൊച്ചിൻ ദേവസ്വം ബോർഡിന്റെ വർക്കും ഇതേ കമ്പനിക്ക് തന്നെയാണ് ലഭിച്ചിട്ടുള്ളതത്രെ.
ടാറ്റയെ മാറ്റി തങ്ങൾക്ക് വർക്ക് ലഭിച്ചത് ടാറ്റയേക്കാൾ ഉയർന്ന നിലവാരം തങ്ങൾക്കുള്ളത് കൊണ്ടാണ് എന്ന് അവകാശപ്പെടുന്നുണ്ടെന്നും , ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരാണ് ബിസിനസ് വളർച്ചക്ക് കമ്പനി ഉപയോഗിക്കുന്നത് എന്നുമാണ് ഈ രംഗത്ത് ഉള്ളവർ പറയുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം വരുമാനം ഉള്ള ക്ഷേത്രങ്ങളായ തിരുപ്പതിയിലും , ശബരി മലയിലും ഉപയോഗിക്കുന്ന ടാറ്റ കൺ സൾട്ടൻസി സർവീസിന്റെ സോഫ്റ്റ് വെയർ ഗുരുവായൂർ ക്ഷേത്ര ത്തിൽ ഉപയോഗിക്കാൻ കഴിയാത്തതാണ് എന്ന ആരോപണം ഉന്നയിക്കുന്നതിൽ അത്ഭുത പെടുകയാണ് ഐ ടി വിദഗ്‌ധർ .അതെ സമയം തട്ടിപ്പ് കണ്ടെത്തിയ സംസ്ഥാന ഓഡിറ്റ് വിഭാഗത്തെ ഗുരുവായൂരിൽ നിന്നും ഓടിക്കാൻ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ദേവസ്വം അധികൃതർ ,സർക്കാർ ഓഡിറ്റ് ഇല്ലാതായാൽ ഇഷ്ടം പോലെ ഭഗവാന്റെ സ്വത്ത് കൊള്ളയടിക്കാം എന്ന ചിന്തയാകും ഇതിനു പിന്നിൽ എന്ന സംശയമാണ് ഉയരുന്നത്