ഗുരുവായൂർദേവസ്വത്തിലെ കമ്പ്യൂട്ടർ ആർക്കും ഹാക്ക് ചെയ്യാൻ കഴിയുമെന്ന് വിദഗ്‌ധർ , പണം നഷ്ടപ്പെടുമോ എന്ന് ഭയന്ന് ഭക്തർ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിഴിപാട് കൗണ്ടറിലും , ഓൺലൈൻ ബുക്കിങ്ങിനും വേണ്ടി സ്ഥാപിച്ച സോപാനം സോഫ്റ്റ് വെയർ നിലവാരം ഇല്ലാത്തതാണെന്ന് കമ്പ്യൂട്ടർ വിദഗ്‌ധർ അഭിപ്രായപ്പെട്ടു . ഐ റ്റി കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം രൂപംനൽകിയിട്ടുള്ള വിദഗ്‌ദരുടെ അഭിപ്രായം പോലും തേടാതെയാണ് പുതിയ സോഫ്റ്റ് വെയറിലേക്ക് ദേവസ്വം മാറിയത് .
സൗജന്യ സേവനം നൽകിയിരുന്ന ലോകോത്തര നിലവാരമുള്ള ടാറ്റ കൺസൾട്ടൻസി യെ പുറത്താക്കിയാണ് ദേവസ്വം തട്ടി കൂട്ട് സോഫ്റ്റ് വെയർ സ്ഥാപിച്ചത് . സിറ്റി യൂണിയൻ ബാങ്ക് ആണ് കൊച്ചിയിലെ ഐ എൻ ഐ റ്റി സൊല്യൂഷൻസ് എന്ന കമ്പനിയെ കൊണ്ട് സോഫ്റ്റ് വെയർ ഉണ്ടാക്കിച്ചത് . സിറ്റി യൂണിയൻ ബാങ്കിന്റെ ലക്‌ഷ്യം ദേവസ്വത്തിന്റെ 1800 കോടിയോളം വരുന്ന സ്ഥിരനിക്ഷേപത്തിൽ നിന്നും കുറച്ചു കോടികൾ തങ്ങളുടെ ബാങ്കിൽ സ്ഥിരം നിക്ഷേപം സ്വീകരിക്കൽ ആയിരുന്നു . ഈ സോഫ്റ്റ് വെയർ സ്ഥാപിക്കുമ്പോൾ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഒരു മാനദണ്ഡവും പാലിച്ചിട്ടില്ല ,
ഗുരുവായൂർ ദേവസ്വം കമ്പ്യൂട്ട റിലേക്ക് മാറുന്നതിന്റെ ഭാഗമായി ദേവസ്വം സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് , അന്നത്തെ ഭരണ സമിതി ടി സി എസിനെ സമീപിച്ചത് , ഏകദേശം രണ്ടു കോടിയോളം രൂപ ചിലവ് വഴിച്ചാ ണ് ടാറ്റ ദേവസ്വത്തിന് സോഫ്റ്റ് വെയർ സൗജന്യമായി നൽകിയത് . ഇതിന്റെ മേല്നോട്ടത്തിനായി ദേവസ്വം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ഒരാളെ നിയമിക്കുകയും ചെയ്തു . അയാളാണ് തിരുപ്പതിയിലും , ശബരി മലയിലും ഉപയോഗിക്കുന്ന ഈ സോഫ്റ്റ് വെയർ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ദേവസ്വത്തിനോടെ പരാതി പറഞ്ഞത് .
ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐ ടി എക്സ്പെർറ്റ് കമ്മറ്റിയെ അന്നത്തെ ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് ചുമതല പ്പെടുത്തി , എക്സ്പെർട്ട് കമ്മറ്റി റിപ്പോർട്ട് നല്കുമ്പോഴേക്കും പഴയ ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിരുന്നു . പുതിയ ഭരണ സമിതി വരികയും ചെയ്തിട്ടുണ്ടായിരുന്നില്ല . ഇതിനിടയിലാണ്ദേവസ്വം അഡ്മിനിസ്ട്രേറ്ററും സിസ്റ്റം അഡ്മിനിസ്ട്രേറ്ററും ചേർന്ന് സോപാനം സോഫ്റ്റ് വെയറിന് ക്ഷേത്രത്തിലേക്ക് പരവതാനി വിരിച്ചത് . ഒരു സോഫ്റ്റ് വെയർ സ്ഥാപിച്ചാൽ സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചു പുതിയ ഫീച്ചറുകൾ കൂട്ടി ചേർക്കേണ്ടി വരും . ഇതിനെല്ലാം ടി സി എസും തയ്യാറായിരുന്നു
എന്നാൽ ലോകോത്തര നിലവാര മുള്ള ടി സി എസിനെ പുറത്താക്കി തട്ടി കൂട്ട് സോഫ്റ്റ് വെയർ സ്ഥാപിക്കാനാണ് ദേവസ്വംഅധികൃതർ നിർബന്ധം കാണിച്ചത് , സ്ഥാപിച്ച സോഫ്റ്റ് വെയറിന് ഒരു സുരക്ഷിതത്വവും ഇല്ലാ എന്നാണ് കമ്പ്യൂട്ടർ വിദഗ്‌ധർ പറയുന്നത് അത് കൊണ്ടാണ് ഈയിടെ വിവാദമായ ഓഡിറ്റ് ഉദ്യോഗസ്ഥന് സോഫ്റ്റ് വെയറിൽ കയറി പരിശോധന നടത്താൻ കഴിഞ്ഞത് . ഇത് കൂടാതെ ഓൺ ലൈനിൽ ബുക്കിങ് നടത്തുന്നവരുടെ ആധാർ കാർഡ് വിവരങ്ങൾ പോലും പുറത്തു പോകാൻ ഇടവരും,
വ്യക്തികളുടെ വിവരങ്ങൾ ചോരാതിരിക്കാനുള്ള സംവിധാനമായ iso 27018 ഈ സോഫ്റ്റ് വെയറിൽ ഇല്ല .iso 270001, iso 270001- 2030 ,iso 9000 -9001 ,iso 20000 ,ടി എം എം ഐ സർട്ടിഫിക്കേഷൻ ,iso 270 17 ,iso 27018 , cia 942 b 1 എന്നീ സംവിധാനങ്ങളും സോപാനത്തിൽ ഇല്ല , സോഫ്റ്റ് വെയർ സ്ഥാപിച്ച ശേഷം സെക്യൂരിറ്റി ഓഡിറ്റ് നടത്തിയില്ല എന്ന ഗുരുതര ആരോപണവും ഉണ്ട് , ദേവസ്വം ഓഫീസിൽ തന്നെയാണ് ഇതിന്റെ സർവറും സ്ഥാപിച്ചിട്ടുള്ളത്, ഇവിടെ ഹാക്കിങ് തടയാൻ ഫയർവാൾ സ്ഥാപിച്ചിട്ടില്ല , ഹാക്കിങ്ങിന്റെ ബാലപാഠം പഠിച്ച ആർക്കും ദേവസ്വം കമ്പ്യുട്ടർ സംവിധാനത്തെ ഹാക്ക് ചെയ്യാൻ കഴിയുമത്രെ .
വിഷയം വിവാദമായാൽ സർവർ തന്നെ കത്തി നശിച്ചാൽ ആരും അത്ഭുത പ്പെടേണ്ട എന്നാണ് ഈ രംഗത്ത് ഉള്ളവർ നൽകുന്ന സൂചന . ഇത് വരെ ഗുരു വായുർ ക്ഷേത്രത്തിലേക്ക് നൽകുന്ന പണം സുരക്ഷിതമായിരുന്നു എന്നായിരുന്നു ഭക്തരുടെ വിശ്വാസം ആ വിശ്വാസത്തിനാണ് ഇപ്പോൾ കോട്ടം തട്ടുന്നത് . ഇതൊന്നും നോക്കാൻ ഭരണ സമിതിക്ക് നേരമില്ല സംസഥാനം മുഴുവൻ ഓടി നടന്ന് മറ്റു ക്ഷേത്രങ്ങൾക്ക് സഹായം വിതരണം ചെയ്യുന്ന തിരക്കിലാണ് , എല്ലാ എഡിഷനിലും ഫോട്ടോ ഉണ്ടാകണമല്ലോ? വിതരണം പൂർത്തിയായപ്പോൾ അടുത്ത സഹായ വിതരണത്തിന് അപേക്ഷ ക്ഷണിച്ച് കാത്തിരിക്കുകയാണ്.