Header 1 vadesheri (working)

ശ്രവണ സഹായി ഉപയോഗക്ഷമല്ല, വീട്ടമ്മക്ക് 2,30,000 രൂപയും പലിശയും നൽകുവാൻ വിധി

Above Post Pazhidam (working)

തൃശൂർ :ശ്രവണ സഹായി ഉപയോഗക്ഷമമല്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. ചേർപ്പ് തിരുവുള്ളക്കാവ് കിഴക്കെ നടയിലുള്ള രാമകൃഷ്ണയിലെ പി.ചന്ദ്രപ്രഭ ഫയൽ ചെയ്ത ഹർജിയിലാണ് ബ്ലൂം സെൻസോ ഹിയറിങ്ങ് സെൻററിൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും ബാംഗളൂരുവിലെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

First Paragraph Rugmini Regency (working)

ചന്ദ്രപ്രഭയുടെ കേൾവിക്കുറവ് സംബന്ധമായ പ്രശ്നങ്ങൾ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കിയാണ് എതിർകക്ഷികളുടെ പക്കൽ നിന്ന് ശ്രവണ സഹായി ഓർഡർ ചെയ്യുകയുണ്ടായത്.ഇതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് എതിർകക്ഷികൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഹർജിക്കാരിക്ക് ഉല്പന്നം ഉപയോഗപ്രദമായിരുന്നില്ല. തുടർന്ന് ചന്ദ്രപ്രഭ ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കമ്മിഷണർ അപാകതകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Second Paragraph  Amabdi Hadicrafts (working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ ഗുരുതരവീഴ്ചയാണെന്ന് വിലയിരുത്തി, ഹർജിക്കാരിക്ക് 195000 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി