അനാവശ്യവസ്തുക്കൾ വാങ്ങുന്നതിൽ അമിത താൽപ്പര്യം കാട്ടരുത്- ജസ്റ്റിസ് പി.ഗോപിനാഥ്.
തൃശ്ശൂർ: ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങുന്നതിൽ ജനങ്ങൾ അമിത താൽപ്പര്യം കാട്ടുന്നത് ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഉപഭോക്തകളുടെ അവകാശങ്ങളും നിയമങ്ങളും പഠനവിധേയമാക്കാനും പ്രചരിപ്പിക്കാനും സാമൂഹ്യ സംഘാടനകൾക്ക് വലിയ പങ്കുണ്ടെന്ന് ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു…
തൃശൂർ എഴുത്തച്ഛൻ ഹാളിൽ തൃശ്ശൂർസാംസ്കാരിക അക്കാദമി സംഘടിപ്പിച്ച പുസ്തക പരിചയം- ഉപഭോക്ത്യ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭിഭാഷകരായ കെ.കെ. വാരിജാക്ഷനും സിമ്മി വാരിജാക്ഷനും ചേർന്നെഴുതിയ” ഉപഭോക്തൃ നിയമം- 2019″ എന്ന പുസ്തകത്തിന്റെ പ്രകാശനം ജസ്റ്റിസ് നിർവഹിച്ചു. തൃശ്ശൂർ കൺസ്യൂമർ കമ്മീഷൻ മെമ്പർ ആർ.റാം മോഹൻ പുസ്തകം സ്വീകരിച്ചു.
ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.എസ് സുനിൽകുമാർ, അഡ്വ.എ.ഡി ബെന്നി അഡ്വ. പി സതീഷ് കുമാർ, അഡ്വ.പി.ആർ. സുരേഷ്, അഡ്വ.എം.എ കൃഷ്ണനുണ്ണി, അഡ്വ.കെ.ജി. സന്തോഷ്കുമാർ, അഡ്വ. കെ.കെ വാരിജാക്ഷൻ, അഡ്വ. സിമ്മി വാരിജാക്ഷൻ,വി.എ. രവീന്ദ്രൻ, മോഹൻദാസ് പാറപ്പുറത്ത്, രാജൻ എലവത്തൂർ എന്നിവർ സംസാരിച്ചു