Post Header (woking) vadesheri

ഉദയ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു

Above Post Pazhidam (working)

ചാവക്കാട് ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന “ഉദയ സാഹിത്യ പുരസ്കാരം 2023″ന് കൃതികൾ ക്ഷണിച്ചു. കവിത, നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് ഈ വർഷം അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരമായി നൽകും എഴുത്തുകാർക്കും

Ambiswami restaurant

പ്രസാധകർക്കും കൃതികൾ അയക്കാം. 2020, 2021, 2022 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് അവാർഡിനായി അയക്കേണ്ടത്.

അവാർഡിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികൾ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.

Second Paragraph  Rugmini (working)

അയക്കേണ്ട വിലാസം:

നളിനാക്ഷൻ ഇരട്ടപ്പുഴ 
പ്രസിഡന്റ് 
ഉദയ വായനശാല
ഇരട്ടപ്പുഴ, പി ഒ ബ്ലാങ്ങാട്, ചാവക്കാട്
തൃശൂർ ജില്ല – 680506

Third paragraph

അവസാന തിയ്യതി 2023 ജൂലൈ 25.

കൂടുതൽ വിവരങ്ങൾക്ക് 
7034622917 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.