Post Header (woking) vadesheri

കേച്ചേരിയിൽ നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; 12 പേർക്ക് പരിക്ക്

Above Post Pazhidam (working)

ഗുരുവായൂർ : കേച്ചേരിയിൽ ബസ് അപകടം.ടാറ്റാ സുമോയില്‍ ഇടിച്ച ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.ബസ് യാത്രകരായ എട്ട് പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേരും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ പത്തരയോടെയായിരുന്നു അപകടം.

Ambiswami restaurant

തൃശൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ‘അഖിൽ’ (ഷോണി)ബസ്സാണ് അപകടത്തിൽ പെട്ടത്കന്നംകുളം – തൃശൂർ സംസ്ഥാനപാതയില്‍ കേച്ചേരി മഴുവഞ്ചേരിയിൽ ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്താണ് അപകടം. ടാറ്റാ സുമോ വാനിൽ ഇടിച്ച ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ബസ് യാത്രകരായ എട്ട് പേര്‍ക്കും, ടാറ്റാ സുമോ യാത്രികരായ നാലുപേര്‍ക്കും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Second Paragraph  Rugmini (working)

എതിരെ വന്ന ടാറ്റാ സുമോയുമായി കൂട്ടി ഇടിച്ച് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു