Madhavam header
Above Pot

താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ , വാണിജ്യസമുച്ചയം ഉദ്ഘാടനം ശനിയാഴ്ച

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച പുതിയ ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ ഉദ്ഘാടനം വെളളിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

Astrologer

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന 1.22 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒ.പി. വിഭാഗം നിര്‍മിച്ചത്. ചടങ്ങിൽ എന്‍.കെ.അക്ബര്‍ എം.എല്‍.എ. അധ്യക്ഷനാവും. ടി.എന്‍. പ്രതാപന്‍ എം.പി., മുന്‍.എം.എല്‍.എ. കെ.വി. അബ്ദുള്‍ ഖാദര്‍ എന്നിവരും സംബന്ധിക്കും .

മുതുവട്ടൂര്‍ ഒമ്പതാം വാര്‍ഡില്‍ സെക്രട്ടറി ക്വാര്‍ട്ടേഴ്‌സിന് സമീപം ചാവക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന പി.പി സെയ്തുമുഹമ്മദിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച പി.പി. സെയ്തു മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 5.30-ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കുമെന്നും ചെയര്‍പേഴ്‌സന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ചാവക്കാട് നഗരസഭ വാണിജ്യസമുച്ചയം നിര്‍മ്മിച്ചത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചെലവില്‍ 1500 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടം സംസ്ഥാന നിര്‍മ്മിതി കേന്ദ്രയാണ് നിര്‍മ്മിച്ചത്.

. വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ.ശ്രീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി.അജയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. എ.വി. മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവ, പി.എസ്. അബ്ദുല്‍ റഷീദ്, ഷാഹിന സലിം, കൗണ്‍സിലര്‍ എം.ആര്‍. രാധാകൃഷ്ണന്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer