Post Header (woking) vadesheri

ചാവക്കാട് സ്വദേശി കുന്നംകുളം കിഴൂർ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് സ്വദേശി കുന്നംകുളത്ത് ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു , ഏനാമാവ് റോഡിൽ കണ്ണികുത്തി പള്ളിക്ക് സമീപം പണ്ടാരത്തിൽ വീട്ടിൽ അഹമ്മദിന്റെ മകൻ റജീബ് (40) ആണ് കിഴൂർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത് .ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. കുന്നംകുളം മിഷൻ അങ്ങാടിയിലെ സഹോദരിയുടെ വീട്ടിൽ ചെന്നതായിരുന്നു റജീബ്‌. സഹോദരി ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം കുളിക്കാൻ പോയ റജീബ് . നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

മുങ്ങി താഴ്ന്നതോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കളാണ് വിവരം സമീപവാസികളെ അറിയിച്ചത്. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്ന്ന് കുന്നംകുളം ഫയര്ഫോവഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു.റജീബ് അവിയൂരിലാണ് ഇപ്പോൾ താമസം മാതാവ് ഷെരീഫ , ഭാര്യ : റംസി. മക്കൾ : റഫി (5), ഇഫ്ര (3), ഇസ്ര (ഒന്നര വയസ് )

Third paragraph Saravan bhavan