അവധി ദിനങ്ങളിൽ ഗുരുവായൂരിലെ സ്പെഷൽ ദർശനത്തിനുള്ള വിലക്ക് സ്ഥിരമാക്കി ദേവസ്വം
ഗുരുവായൂർ : വൈശാഖ മാസത്തിൽ പൊതു ഒഴിവ് ദിവസങ്ങളിൽ വിഐപി / സ്പെഷ്യൽ ദർശനങ്ങൾക്ക് ഉച്ചവരെ നിയന്ത്രണം ഏർപ്പെടുത്തിയത് കൂടുതൽ ഭക്തജനങ്ങൾക്ക് ഭഗവദ് ദർശനം സാധ്യമാക്കിയെന്ന് ദേവസ്വം ഭരണസമിതി വിലയിരുത്തി.
ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്കെല്ലാം ഭഗവദ് ദർശനം ലഭിക്കാൻ വൈശാഖ മാസത്തിനു ശേഷവും പൊതു അവധി ദിനങ്ങളിൽ സ്പെഷ്യൽ / വി ഐ പി ദർശനംരാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഒഴിവാക്കും.
പൊതുവരി നിൽക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം സാധ്യമാക്കുന്നതിന് ദേവസ്വത്തോട് സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു