താലി കെട്ട് കഴിഞ്ഞു എത്തിയപ്പോൾ സങ്കൽപ്പത്തിലെ വീടായിരുന്നില്ല വരന്റേത്‌ , വീട്ടിൽ കയറാതെ വധു തിരികെ ഓടി

Above Post Pazhidam (working)

കുന്നംകുളം : താലി കെട്ട് കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ ആ വീട്ടിൽ കയറാതെ വിവാഹത്തില്‍ നിന്ന് പിന്മാറി . കുന്നംകുളത്തിനടുത്ത് തെക്കേപുറത്താണ് വരന്റെ വീട് കാരണം വിവാഹം മുടങ്ങിയത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് ഇന്നലെ വരന്റെ വീട്ടില്‍ കയറുന്ന ചടങ്ങിനായി വധു വരന്റെ വീട്ടിലെത്തി. വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോഴാണ് വീട് വധുവിന്‍റെ ശ്രദ്ധയില്‍ പെടുന്നത്.

Poonthanam

ഇതോടെ വധു വീട്ടില്‍ കയറാതെ തിരികെ ഓടുകയായിരുന്നു. എന്താണ് സംഭവം എന്ന് മനസ്സിലാകാതെ എല്ലാവരും അന്തംവിട്ടു..ഈ വീട്ടിലേക്ക് താന്‍ വരില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു വധുവിന്‍റെ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടിയത്. വധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. പലരും പല രീതിയിലുംവീട്ടിൽ കയറാൻ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങ് നടന്നതിനുശേഷം പിന്നീട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് വധുവിനോട് പലരും പറഞ്ഞെങ്കിലും വധു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അഞ്ച് സെന്‍റ് ഭൂമിയിലാണ് ദിവസ വേതനക്കാരനായ വരന്‍റെ വീട്. ഓടും ഓലയും കൂടാതെ കുറെ ഭാഗങ്ങള്‍ ഷീറ്റും ഒക്കെയായുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടിക്ക് വേണ്ട മിനിമം സ്വകാര്യതപോലും ലഭിക്കില്ലെന്ന വധു മനസിലാക്കി

Vasudev Inn
Rugmani 700-200

തീരുമാനത്തില്‍ വധു ഉറച്ചു നിന്നതോടെ, വധുവിന്റെ അച്ഛനെയും അമ്മയെയും വിവാഹ മണ്ഡപത്തില്‍നിന്നും വിളിച്ചു വരുത്തുകയായിരുന്നു. മകളോട് വീട്ടിൽ കയറണമെന്ന് ഇവരും ആവശ്യപ്പെട്ടു. വധു സമ്മതിച്ചില്ല. ഇതോടെ പ്രശ്നം സംഘര്‍ഷത്തിലേക്ക് മാറി. വരന്‍റെ ബന്ധുക്കളും വധുവിന്‍റെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷാവസ്ഥയിലെത്തി. ഇതിനിടെ വധു വരനെയും വരന്‍ വധുവിനെയും തള്ളി പറഞ്ഞു. പ്രശ്നം കൈവിട്ട് പോവുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ നാട്ടുകാരാണ് പൊലീസിനെ വിരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസുകാരും വധുവിനോട് വീട്ടില്‍ കയറണമെന്ന് ആവശ്യപ്പെട്ടിട്ടും വധു വഴങ്ങിയില്ല.

First Paragraph Jitesh panikar (working)

പൊലീസുകാര്‍ ഇടപെട്ട് വധുവിനെ വധുവിന്റെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. . കല്യാണം കഴിഞ്ഞ് ആ വീട്ടിൽ താമസിക്കാൻ സാധിക്കില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വധു .