Header 1 vadesheri (working)

സെന്റ് ആന്റണീസ് പള്ളി തിരുനാൾ

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാൾ പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുനാൾ ദിവ്യബലിക്ക് ആകാശ പറവ ആശ്രമ കേന്ദ്രം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ മുഖ്യ കാർമികനായി. അതിരൂപത അസി. പ്രൊക്യുറേറ്റർ ഫാ. ലിൻസൻ തട്ടിൽ സന്ദേശം നൽകി. ഫാ. ജിയോ തരകൻ സഹകാർമികനായി.

First Paragraph Rugmini Regency (working)

രാവിലെ നടന്ന ദിവ്യബലിക്ക് വികാരി ഫാ. പ്രിന്റോ കുളങ്ങര കാർമികനായി. വൈകീട്ട് പ്രദക്ഷിണത്തിന് മുമ്പായി നടന്ന ദിവ്യബലിക്ക് ഫാ. ജിൻസൻ ചിരിയങ്കണ്ടത് കാർമികനായി. തുടർന്ന് പ്രദക്ഷിണം. കലാസദന്റെ ഗാനമേളയും അരങ്ങേറി. ഇടവകയിലെ മരിച്ചവരെ അനുസ്മരിച്ചുള്ള തിരുകർ മങ്ങൾ തിങ്കളാഴ്ച രാവിലെ 6.30 നും വൈകീട്ട് അഞ്ചിനും നടക്കും.

രാത്രി ഏഴിന് സംഗീത ഫ്യൂഷനും അരങ്ങേറും. വികാരി ഫാ. പ്രിന്റോ കുളങ്ങര, കൈക്കാരന്മാരായ ഒ.സി. ബാബുരാജൻ, ലോറൻസ് നീലങ്കാവിൽ , പ്രിൻസൻ തരകൻ, ജനറൽ കൺവീനർ തോംസൺ ചൊവ്വല്ലൂർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)