ജൻ ഔഷധി കേന്ദ്രത്തിൽ നിന്നും മരുന്ന് മാറി നൽകി, വയോധിക മരിച്ചു
ഗുരുവായൂർ:മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി കൊടുത്തതിനാൽ ഗുരുതരാവസ്ഥയിലായ വയോധിക മരിച്ചു.ഗുരുവായൂർ ചൂൽപ്പുറം പരേതനായ നൂറംകുളങ്ങര രാഘവൻ ഭാര്യ തങ്കമണി(83)യാണ് മരിച്ചത്. മകളുടെ വീട്ടിൽ താമസിക്കുന്നതിനിടെ , പുന്നയൂർക്കുളം ആൽത്തറ വിശ്വഭാരതി പാരലൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൽ നിന്നാണ് ഷുഗറിൻറെ മരുന്നിന് പകരം ക്യാൻസർ രോഗികൾ കഴിക്കുന്ന മരുന്ന് മാറികൊടുത്തത്.
മക്കൾ:സുനിത,ഉഷ,വിജയ,ജയരാമൻ,കാർത്തിക,രമേഷ്.മരുമക്കൾ:പരേതനായ കൃഷ്ണൻ,ബാലൻ,വിജയൻ,സൂര്യ,പരേതനായ വിജയൻ,സംഗീത.സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2ന് .