Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ലൈബ്രറി നാഥനില്ലാ കളരി, അടച്ചു പൂട്ടുമോ ?

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ലൈബ്രറി നാഥനില്ലാ കളരിയായി ,ഇരുന്ന് വായിക്കാനുള്ള സംവിധാനം ഇല്ലാതാക്കി , വായനക്കാരുടെ വരവ് കുറക്കുകയാണ് ലക്‌ഷ്യം എന്നാണ് ആരോപണം. തിങ്കളാഴ്ചയാണ് ലൈബ്രറിക്ക് അവധി , എന്നാൽ കഴിഞ്ഞ ഞായറാഴ്ച ലൈബ്രറിക്ക് ലൈബ്രറേറിയൻ അവധിനൽകി , ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്ററും സന്ദർശിക്കുന്നത് കൊണ്ട് ലൈബ്രറിക്ക് ലൈബ്രറേറിയൻ അവധി നൽകുകയായിരുന്നു . അതീവ സുരക്ഷയിൽ പെട്ട സെഡ് പ്ലസ് കാറ്റഗറി ഉള്ള ആളാണ് ദേവസ്വം ചെയർ മാൻ എന്നാണ് ലൈബ്രറേറിയൻ കരുതുന്നതത്രെ അത് കൊണ്ടാണ് ചെയർമാന്റെ സന്ദർശനം പ്രമാണിച്ചു വായന ശാല അടച്ചിട്ടതെന്നും കേൾക്കുന്നു . പ്രശസ്തരായ മുൻഗാമികൾ ഇരുന്ന കസേരയിൽ ഇരുന്നാണ് ഇത്തരം പ്രവർത്തികൾ.

First Paragraph Rugmini Regency (working)

ഇപ്പോൾ ലൈബ്രറിയിൽ വരുന്നവർ നിന്നിട്ടും ,താഴെ ഇരുന്നിട്ടും വേണം പത്രങ്ങൾ വായിക്കാൻ . ഉണ്ടായിരുന്ന ബെഞ്ചുകൾ സമീപത്തെ ചുമർ ചിത്ര പഠന ശാലയിൽ നടക്കുന്ന കുട്ടികളുടെ കുത്തി വര ക്യാമ്പിന് കൊണ്ട് പോയി . സ്‌കൂൾ അവധി കാലമായതിനാൽ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്നും അവശ്യ മുള്ള ബഞ്ച് കൊണ്ട് വരാമെന്നിരിക്കെ വായനശാലയിൽ നിന്നുമുള്ള ബഞ്ച് കൊണ്ട് പോയതിന്റെ യുക്തി ആർക്കും മനസിലാകുന്നില്ല .ദേവസ്വത്തിലെ ഒരു വിഭാഗത്തിന് പ്രശസ്തി ഉണ്ടാക്കാൻ മറ്റൊരു വിഭാഗത്തെ നശിപ്പണമെന്നുണ്ടോ എന്നാണ് ലൈബ്രറിയുമായി ബന്ധപ്പെട്ടവർ ഉന്നയിക്കുന്ന ചോദ്യം .

Second Paragraph  Amabdi Hadicrafts (working)

ഇരിക്കാൻ സംവിധാനം ഇല്ലെങ്കിൽ ലൈബ്രറിയിലേക്ക് ആരും കടന്ന് വരില്ല, ക്രമേണ അത് വിസ്മൃതിയിലേക്ക് ആണ്ടു പോകും എന്ന കുബുദ്ധി ആണോ ഇതിന് പിന്നിൽ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല .. ഡോക്ടറേറ്റിന്റെ ഭാരം പേറുന്നവരോട് സാധാരണ ക്കാരന്റെ വായനാ ശീലത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലല്ലോ , പ്രത്യേകിച്ചും സിവിൽ സർവീസ് ലഭിച്ചവന്റെ മാനസിക തലത്തിൽ അഭിരമിക്കുന്നവരോട്