ദേവസ്വം കൊമ്പൻ നന്ദന്
എഴുന്നള്ളിപ്പിന് ദൂരപരിധി
ഗുരുവായൂർ : ദേവസ്വം കൊമ്പൻ നന്ദൻ ആനയെ 150 കിലോമീറ്ററിൽ കൂടുതൽ ദൂര സ്ഥലത്തേക്കായി ഇനി എഴുന്നള്ളിപ്പിന് അയക്കില്ല. പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും പത്തു കിലോമീറ്റർ വരെയുള്ള സ്ഥലങ്ങളിലേക്ക് എഴുന്നള്ളിപ്പിനായി ദേവസ്വംആനകളെ നടത്തി തന്നെ കൊണ്ടു പോകും. ദേവസ്വം ആനകളുടെ ആരോഗ്യ പരിപാലനത്തിനായി ജീവധനം വിദഗ്ധ സമിതി നൽകിയ ശുപാർശകൾ അംഗീകരിച്ചാണ് ഗുരുവായൂർ ദേവസ്വം തീരുമാനം.
ശരീരഭാരം കൂടുതലായതിനാൽ കൊമ്പൻ നന്ദൻ ആനയുടെ ആരോഗ്യ സംരക്ഷണത്തിന് ദേവസ്വം പ്രത്യേക പരിഗണനയാണ് നൽകുന്നത്.. ഇതിനാലാണ് നന്ദന് എഴുന്നള്ളിപ്പിന് ദൂരപരിധി നിശ്ചയിച്ചത്. 150 കിലോമീറ്റർ പരിധിക്കകത്തെ സ്ഥലങ്ങളിൽ എഴുന്നളളിപ്പിന് അയക്കുമ്പോൾ ഉചിത സ്ഥലത്തിറക്കി ആനയ്ക്ക് വിശ്രമം നൽകാനും ദേവസ്വം തീരുമാനിച്ചു.. ആനക്കോട്ടയിൽ നിന്നും പത്തു കിലോമീറ്ററിനുള്ളിൽ വരുന്ന സ്ഥലങ്ങളിലെ എഴുന്നള്ളിപ്പിന് ദേവസ്വം ആനകളെ നടത്തികൊണ്ടു പോകണം. വാഹനം ഉപയോഗിക്കാൻ പാടില്ലെന്നും ദേവസ്വം ഉത്തരവിറക്കി