Post Header (woking) vadesheri

ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ ദിനാഘോഷം ഭക്തിസാന്ദ്രമായി

Above Post Pazhidam (working)

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ ദിനാഘോഷം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമം,ശ്രീരുദ്രജപം,കലശാഭിഷേകം,മറ്റും വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.ക്ഷേത്രം തന്ത്രി സി.കെ.നാരായണൻകുട്ടി ശാന്തി,മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.ഊട്ടുമഠത്തിൽ കൃഷ്ണൻകുട്ടിയുടെ വകയായിട്ട് മഹാനിവേദ്യ വഴിപാട് സമർപ്പണവും നടന്നു .പ്രതിഷ്‌ഠാ ദിനാഘോഷത്തോടനുബന്ധിച്ച്‌ കോഴിക്കോട് ശാരദ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരിയുടെ പ്രഭാഷണം ഉണ്ടായി .

Ambiswami restaurant

ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് പ്രൊഫ.സി.സി.വിജയൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ കെ.എ.വേലായുധൻ,എൻ.ജി.പ്രവീൺകുമാർ,ജോയിൻറ് സെക്രട്ടറിമാരായ കെ.എൻ.പരമേശ്വരൻ,കെ.കെ.സതീന്ദ്രൻ,എൻ.കെ.രാജൻ,ആറ്റൂർരാജൻ,എൻ.വി.സുധാകരൻ,എം.കെ.ഗോപിനാഥൻ,കെ.എ.ബിജു,എം.എസ്.ജയപ്രകാശ്,കെ.സി.സുരേഷ്,എം.വി.ഹരിദാസ്,കെ.കെ.പ്രധാൻ,ഡോ.മധുസൂദനൻ മാനേജർ വി.ആർ.രഘുപാൽ എന്നിവർ പ്രതിഷ്‌ഠാ ദിനാഘോഷ പരിപാടിക്ക് നേതൃത്വം നൽകി.നിരവധി ഭക്ത ജനങ്ങളും,ക്ഷേത്ര മാതൃ സമിതി അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു

Second Paragraph  Rugmini (working)