Header 1 vadesheri (working)

“തക്ബീസ്” അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച തുടക്കം.

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ” തക്ബീസ്” അവധിക്കാല പഠനക്യാമ്പിന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാർമിക ബോധവും വ്യക്തിത്വ വികസനവും ഉണ്ടാക്കിയെടുക്കലും വിദ്യാഭ്യാസ രംഗത്ത് അവരെ കൂടുതൽ ഊർജ്ജസ്വലരാക്കലുമാണ് ക്യാമ്പിന്റെ ഉദ്ദേശം.

First Paragraph Rugmini Regency (working)

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും സൈബർ ചിന്തകളെ കുറിച്ചും കുട്ടികൾക്ക് ജാഗ്രത നൽകുന്നതിനും ആറുദിനം നീണ്ടുനിൽക്കുന്ന ക്യാമ്പിന് കേരളത്തിലെ പ്രഗൽഭരായ ഫാക്കൽട്ടികൾ നേതൃത്വം നൽകും. ഡോ. സുബൈർ ഹുദവി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി ദേശമംഗലം ഹുദവി എന്നിവർ സംബന്ധിക്കും.

Second Paragraph  Amabdi Hadicrafts (working)

വ്യത്യസ്ത സെക്ഷനുകളിലായി ഡോ.ഹംസ അഞ്ചുമുക്കിൽ, എഡിസൺ ഫ്രാൻസ്, റാഷിദ് ഗസ്സാലി, അബ്ദുൽ റഷീദ് ബാഖവി എടപ്പാൾ, പി. സി.സിദ്ധീഖുൽ അക്ബർ വാഹി, സൈനുൽ അബിദീൻ ഹുദവി ചേകനൂർ എന്നിവർ ക്ലാസുകൾ എടുക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്ട്രേഷനായി 98 47 25 67 78, 95 44 92 10 43, എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ജനറൽ കൺവീനർ ടി കെ അബ്ദുൽസലാം, ക്യാമ്പ് ഡയറക്ടർ ബഷീർ ഫൈസി ദേശമംഗലം, കൺവീനർ മഹറൂഫ് വാഹി, പി പി ഉബൈദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.