Post Header (woking) vadesheri

ഗുരുവായൂരിൽ ബസ്സും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് ബസ്സും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവറും ചങ്ങരംകുളം സ്വദേശിയുമായ ആലംകോട് ഉണ്ണികൃഷ്ണന്‍, യാത്രക്കാരും ചങ്ങരംകുളം സ്വദേശിയുമായ പെരുമ്പിള്ളിമനയില്‍ കൃഷ്ണന്‍ നമ്പൂതിരി, ഭാര്യ ദേവകി, മകള്‍ രെജുല, ഇവരുടെ എട്ട് വയസ്സുള്ള മകന്‍ അനൂജ്കൃഷ്ണ, ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മരുമകള്‍ ശ്രീവിദ്യ ഇവരുടെ ഏഴ് വയസ്സുള്ള മകന്‍ അഹാന്‍കൃഷ്ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Ambiswami restaurant

ചൂല്‍പ്പുറം സി.എം.സിഹാളിന് മുന്നില്‍ രാവിലെ 10.15നായിരുന്നു അപകടം. കാഞ്ഞാണിയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന ഉണ്ണികൃഷ്ണനും കുടുംബവും സഞ്ചരിച്ച ഓട്ടോ ടാക്‌സിയും ഗുരുവായൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിനായക ബസ്സുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോടാക്‌സിയുടെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് ഓട്ടോയുടെ ഡോര്‍വെട്ടിപൊളിച്ചാണ് ഡ്രൈവർ ഉണ്ണി കൃഷ്ണനെയും പുറത്തെടുത്തത്. ഇയാളേയും ഉണ്ണികൃഷ്ണ ൻ നമ്പൂതിരിയേയും മകളേയും അമല ആശുപത്രിയിലും മറ്റുള്ളവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Second Paragraph  Rugmini (working)