Header 1 = sarovaram
Above Pot

അക്ഷയ തൃതീയ,ഗുരുവായൂരിൽ വിറ്റത് 26. ലക്ഷത്തിന്റെ സ്വർണ ലോക്കറ്റ് .

ഗുരുവായൂർ : അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 26,02,000 രൂപയുടെ സ്വർണ ലോക്കറ്റ് വിൽപ്പന നടത്തി. രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റിനാണ് കൂടുതൽ ആവശ്യക്കാർ , രണ്ടു ഗ്രാമിന്റെ 87 ലോക്കറ്റുകളാണ് വിൽപന നടത്തിയത്. മൂന്നു ഗ്രാമിന്റെ 21 എണ്ണവും , അഞ്ചു ഗ്രാമിന്റെ 22 എണ്ണവും പത്ത് ഗ്രാമിന്റെ 10 എണ്ണവുമാണ് വിൽപ്പന നടന്നത്

Astrologer

183,150 രൂപയുടെ 407 വെള്ളി ലോക്കറ്റും വിറ്റു . ക്ഷേത്രത്തിന് ഉൾകൊള്ളാൻ കഴിയുന്നതിൽ കൂടുതൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത് രാവിലെ ഭക്തരുടെ വരി തെക്കെ നടയും നിറഞ്ഞു പടിഞ്ഞേറെ നട വരെ എത്തിയിരുന്നു .

രാത്രി 9.45 വരെ ഭക്തരെ ക്ഷേത്ര ത്തിനകത്തേക്ക് പ്രവേശിപ്പിച്ചു . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 19,64,520 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് ഭക്തർ തുലാഭാരം വഴിപാട് നടത്തിയ വകയിൽ 26,54,080 .രൂപയും ലഭിച്ചു. 6,17,550 രൂപയുടെ പാൽപായസവും , 2,26,620 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കി . ഭണ്ഡാര ഇതര വരുമാനമായി ഉച്ചവരെ 71,51,355 രൂപയാണ് ശനിയാഴ്ച ലഭിച്ചത്

Vadasheri Footer