Post Header (woking) vadesheri

മമ്മിയൂരിൽ നവീകരണ പുന:പ്രതിഷ്ഠ വഴിപാട് കൂപ്പൻ വിതരണോദ്‌ഘാടനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ജൂൺ 28 – നടക്കുന്ന പുന:പ്രതിഷ്ഠ, ജൂലൈ 1-ന് നടക്കുന്ന ദ്രവ്യാവർത്തി കലശം എന്നിവയുടെ വഴിപട് കൂപ്പണിന്റെ വിതരണോദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി നിർവ്വഹിച്ചു. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു

Ambiswami restaurant

ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മെബർ രാധ മാമ്പറ്റ , മലപ്പുറം ഏരിയാ കമ്മിറ്റി മെമ്പർ ആർ. ജയകുമാർ, മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ടി.സി. ബിജു, മലബാർ ദേവസ്വം ബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ പി.ടി. സുഷാ കുമാറി തുടങ്ങിയവർ പങ്കെടുത്തു.

ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ്, പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭക്തജനങ്ങളുടെ ഭാഗത്തു നിന്നും നവീകരണ കലശത്തിലേക്ക് വേണ്ടി സമർപ്പിച്ച സംഭാവനകൾ പ്രസിഡണ്ട് എം.ആർ.മുരളി ഏറ്റുവാങ്ങി. നവീകരണ കലശത്തിന്റെ പ്രത്യേക വഴിപാട് കൗണ്ടർ പ്രസിഡണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു

Second Paragraph  Rugmini (working)