Post Header (woking) vadesheri

ഒരു വർഷം മുൻപ് നിർമിച്ച ആശുപത്രിയുടെ സീലിങ് തകർന്ന് വീണു, ഡോക്ടർക്കും മൂന്ന് വയസുകാരി രോഗിക്കുമടക്കം പരിക്ക്

Above Post Pazhidam (working)

കുന്നംകുളം : ആശുപത്രിയുടെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും മൂന്ന് വയസുകാരി രോഗിക്കുമടക്കം പരിക്ക്. ചൂണ്ടൽ പഴുന്നാന ചെമ്മന്തട്ടയിലാണ് അപകടം. കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഒ.പി വിഭാഗത്തിന്റെ സീലിങ് ആണ് തകർന്ന് വീണത്.

Ambiswami restaurant

രാവിലെ 11 ഓടെയാണ് അപകടം. രോഗികളുടെ തിരക്കുള്ള സമയത്തായിരുന്നു അപകടം.കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ മെറിനാണ് തലയ്ക്ക് പരിക്കേറ്റത്. ഒരു വർഷം മുമ്പ് നിർമിതി കേന്ദ്രം നിർമാണം നടത്തിയതാണ് കുടുംബാരോഗ്യ കേന്ദ്രം

Second Paragraph  Rugmini (working)