Header 1 = sarovaram
Above Pot

കർണാടകയിൽ ബി ജെ പിയും, എസ് ഡി പി ഐയും ധാരണയിൽ

കണ്ണൂർ : ആസന്നമായ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി എസ് ഡി പി ഐ ധാരണയിൽ എത്തിയതായി ആരോപണം ,പി ഡി പി യുടെ സംസ്ഥാന സെക്രട്ടറി നിസാർ മേത്തർ ആണ് എസ് ഡി പി ഐ ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത് . കർണാടകയിൽ 106 സീറ്റിൽ ആണ് എസ് ഡി പി ഐ മത്സരിക്കുന്നത് , ഇതിൽ കഴിഞ്ഞ തവണ എസ് ഡി പി ഐ രണ്ടാം സ്ഥാനത്ത് വന്ന മൈസൂരിൽ ബി ജെ പി എസ് ഡി പി ഐ യെ വിജയിപ്പിക്കും .

Astrologer

ബാക്കി 105 മണ്ഡലങ്ങളിൽ മത്സരിക്കുന്ന എസ് ഡി പി ഐസ്ഥാ നാർത്ഥികൾക്ക് പ്രചാരണത്തിന് വേണ്ട ഫണ്ട് ബി ജി പി നൽകുമത്രെ , കോൺഗ്രസുമായി സഖ്യത്തിന് ശ്രമിച്ചപ്പോൾ അവർ ആട്ടിയോടിച്ചു തുടർന്ന് ജെ ഡി എസിനെ സമീപിച്ചു അവരും സഖ്യത്തിന് തയ്യാറാകാതെ വന്നതോടെയാണ് ബി ജെ പിയുമായി ധാരണ ആയത് എന്ന് നിസാർ മേത്തർ ആരോപിച്ചു . മുസ്ലിം വോട്ടുകൾ മതേതര പാർട്ടികൾക്ക് പോകാതെ തടഞ്ഞു നിർത്തേണ്ടത് ബി ജെ പി ക്ക് തുടർ ഭരണം ലഭിക്കാൻ അത്യാവശ്യ മാണ്

Vadasheri Footer