Header 1 = sarovaram
Above Pot

സി പി ഐ യ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി

ന്യൂഡൽഹി: സി പി ഐ യ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി ഇതോടൊപ്പം , തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവക്കും ദേശീയ പാർട്ടി പദവി നഷ്ടമായിട്ടുണ്ട് . ആം ആദ്മി പാർട്ടിക്ക് പുതുതായി ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ​​ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിച്ചത്.

Astrologer

നിലവിൽ ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള പാർട്ടിയാണ് ‘ആപ്’. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷനൽ പീപ്പ്ൾസ് പാർട്ടി (എൻ.പി.പി), ‘ആപ്’ എന്നിവയാണ് ഇനി മുതൽ ദേശീയ പാർട്ടികൾ. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തിൽ എൻ.സി.പിക്ക് നാഗാലാൻഡിലും തൃണമൂൽ കോൺഗ്രസിന് മേഘാലയിലും സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്.

ലോക് ജനശക്തി പാർട്ടി (റാം വിലാസ് പാസ്വാൻ) നാഗാലാൻഡിലും വോയ്സ് ഓഫ് ദി പീപ്പ്ൾസ് പാർട്ടി മേഘാലയയിലും ​തിപ്ര മോത പാർട്ടി ത്രിപുരയിലും സംസ്ഥാന പാർട്ടിയെന്ന അംഗീകാരം നേടി. അതേസമയം, ആർ.എൽ.ഡി (ഉത്തർപ്രദേശ്), ബി.ആർ.എസ് (ആന്ധ്രപ്രദേശ്), പി.ഡി.എ (മണിപ്പൂർ), പി.എം.കെ (പുതു​ച്ചേരി), ആർ.എസ്.പി (പശ്ചിമ ബംഗാൾ), എം.പി.സി (മിസോറാം) എന്നിവയുടെ സംസ്ഥാന പാർട്ടി പദവി പിൻവലിക്കുകയും ചെയ്തു.

Vadasheri Footer