പാലയൂരിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു
ചാവക്കാട് : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പ് തിരുന്നാൾ ,പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഭക്തിപ്പൂർവ്വം ആഘോഷിച്ചു.ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. ദൈവാലയ മുറ്റത്തു ആരംഭിച്ച തിരുകർമങ്ങൾക്കും, ആഘോഷമായ ദിവ്യബലിക്കും തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം നിർവഹിച്ചു.
യൂത്ത് സി എൽ സി പാലയൂർ ഉയിർപ്പിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയും, ഉത്ഥിതനായ ഈശോയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ട് ദേവാലയ അങ്കണത്തിൽ നിന്നും പ്രദക്ഷണവും,ഉത്ഥാന സന്ദേശവും ഉണ്ടായിരുന്നു.ദൈവലയത്തിലെ എല്ലാ തിരുകർമങ്ങൾക്കു ശേഷം നൂറോളം യുവജനങ്ങൾ അണിനിരന്ന ഫ്ലാഷ് മോബും,അൻപത് നോമ്പിന്റെ സമാപനം കുറിച്ചു കൊണ്ട് എത്തിച്ചേർന്ന എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
തീർത്ഥകേന്ദ്രം അസി വികാരി ഫാ ആന്റോ രായപ്പൻ, ഇടവക ട്രസ്റ്റിമാരായ ജിന്റോ ചേമ്മണ്ണൂർ, ജോസഫ് വടക്കൂട്ട്, മാത്യു ലീജിയൻ,സിന്റോ തോമസ്,വിശുദ്ധവാര കമ്മിറ്റി അംഗങ്ങൾ റവ സിസ്റ്റർ ടെസ്ലിൻ ,പി എൽ ലോറൻസ്,ഷോബി ഫ്രാൻസിസ്,മീഡിയ അംഗങ്ങളായ ജോഫി സി ജെ, ജെറിൻ പാലയൂർ എന്നിവർ നേതൃത്വം നൽകി.