Header 1 = sarovaram
Above Pot

ഗുരുവായൂർ വ്യാപാരി വ്യവസായി സഹകരണ സംഘം നീതി മെഡിക്കൽ സ്റ്റോർ തുടങ്ങുന്നു.

ഗുരുവായൂർ : ഗുരുവായൂർ വ്യാപാരി വ്യവസായി സഹകരണ സംഘം പുതിയതായി തുടങ്ങുന്ന നീതി മെഡിക്കൽസിന്റെയും നീതി ഹൈടെക് ലാബിന്റെയും ഉത്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് പ്രസിഡണ്ട് ടി എൻ മുരളി വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

Astrologer

തിങ്കളാഴ്ച വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും നഗര സഭ ചെയർ മാൻ എം കൃഷ്ണദാസ് , മുൻ എം എൽ എ കെ വി അബ്ദുൾ ഖാദർ ,സി എൻ വിജയ കൃഷ്ണൻ ,എം ശബരി നാഥൻ എന്നിവർ സംസാരിക്കും . വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ ,റഹ്മാൻ തിരുനല്ലൂർ ,മാധവൻ കുട്ടി , സോണി രതീഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു

Vadasheri Footer