Post Header (woking) vadesheri

20 ലക്ഷത്തോളം രൂപയുടെ ഹഷീഷ് ഓയിലുമായി കുന്നംകുളത്ത് മൂന്നു പേർപിടിയിൽ

Above Post Pazhidam (working)

കുന്നംകുളം : . 800 ഗ്രാം ഹാഷിഷുമായി തമിഴ്‌നാട് സ്വദേശികൾ കുന്നംകുളത്ത് പിടിയിൽ . കടലൂര്‍ ദേവനാംപട്ടിനം സ്വദേശികളായ ജോണ്‍ ഡേവീഡ് (28), വിജയ് (20), പുതുച്ചേരി കുണ്ടു പാളയം സ്വദേശി വിഘ്‌നേഷ് (27) എന്നിവരെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എ.സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.

Ambiswami restaurant

പോണ്ടിച്ചേരിയിൽ നിന്നും കുന്നംകുളം പെരുമ്പിലാവ് മേഖലയിൽ വിൽപ്പനക്കെത്തിച്ചതായിരുന്നുവെന്നാണ് പറയുന്നത്. വിപണിയിൽ 20 ലക്ഷത്തോളം വില വരുന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തുവെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ വി.എം ജബ്ബാർ, എൻ.ആർ.രാജു, പി.പരമേശ്വരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ബി.സന്തോഷ്, എൻ.എൻ.ജയേഷ്, കെ.സി ആനന്ദ്, കെ.സി നിധീഷ്, ബിബിൻ ചാക്കോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Second Paragraph  Rugmini (working)