Post Header (woking) vadesheri

80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു.

Above Post Pazhidam (working)

തിരുവനന്തപുരം: . തലസ്ഥാനത്ത് പാങ്ങോട് . 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്ലോട്ടറി അടിച്ച സന്തോഷത്തിൽ ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിൽ നടന്ന മദ്യസത്കാരമാണ് ദുരന്തത്തിൽ കലാശിച്ചത്. രാത്രി ഒൻപതുമണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി മദ്യസൽക്കാരം നടത്തുകയായിരുന്നു.

Ambiswami restaurant

സൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം. മദ്യസൽക്കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ താഴേക്കു വീണു മരിക്കുകയായിരുന്നു

Second Paragraph  Rugmini (working)

വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു വീണ സജീവിന്റെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേത്തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചത്. ലോട്ടറിയടിച്ച് കിട്ടിയ 80 ലക്ഷം കഴിഞ്ഞ ദിവസം ബാങ്കിലേക്ക് എത്തിയിരുന്നു

Third paragraph