Post Header (woking) vadesheri

ദേവസ്വംഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വംഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും ദീർഘകാലത്തെ അദ്ധ്യാപനം പൂർത്തിയാക്കി വിരമിച്ച പ്രിൻസിപ്പാൾ പ്രീതി.കെ,ട്രെയിൻഡ് ഗ്രോജ്വേറ്റ് അദ്ധ്യാപിക ഷൈലജ.പി എന്നിവർക്ക് ഗുരുവായൂർ ദേവസ്വംഎംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി.


ശ്രീവത്സം അനക്സിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി.മനോജ് വിരമിച്ച അദ്ധ്യാപകരെ പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു.
യൂണിയൻ പ്രസിഡന്റ് കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.

എം.സി.രാധാകൃഷ്ണൻ,ഇ.രാജു,ഡോ:എം.എൻ.രാജീവ്,ടി.എൻ.ബിന്ദു,കെ.ലത,വി.കെ.സന്തോഷ്,എസ്.രവികുമാർ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി നാരായണൻ ഉണ്ണി.ഇ.കെ സ്വാഗതവും എം.രമേഷ് നന്ദിയും പറഞ്ഞു.

First Paragraph Jitesh panikar (working)