രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ നഗരസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി,
ഗുരുവായൂർ : ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ജനകീയ എം.പി.രാഹുൽഗാന്ധിയെ എല്ലാ ജനാധിപത്യ സീമകളും ലംഘിച്ച് അയോഗ്യനാക്കിയതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ സി.എസ്.സൂരജ് അവതരിപ്പിച്ച പ്രമേയം നഗരസഭ കൗൺസിൽ യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു.
കറുപ്പ് വസ്ത്രധാരികളായി യോഗത്തിലെത്തി പ്രമേയം സി.എസ് സൂരജ് അവതരിപ്പിക്കുകയും, മറ്റൊരു കൗൺസിലറും യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ വി.കെ.സുജിത്ത്, പിൻതാങ്ങുകയും ചെയ്തു. വിഷയത്തിൻ്റെ പ്രാധാന്യം ഉൾകൊണ്ടു് ഏകകണ്ഠമായി തന്നെ യോഗത്തിൽ പങ്കെടുത്തവരെല്ലാം പിന്തുണയ്ക്കുകയാണ് ഉണ്ടായത്. ബി ജെ പി അംഗം അംഗം ജ്യോതി രവീന്ദ്ര നാഥും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് തന്നെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഇദംപ്രഥമമായിട്ടാണ് ഇത്തരത്തിൽ ശ്രദ്ധേയമായ പ്രമേയം അവതരിപ്പിച്ചു് ഭരണ-പ്രതിപക്ഷഭേദമെ ന്യ വന്ന് ചേർന്നവർ എല്ലാം പിൻതുണച്ച് പാസ്സാക്കിയത്.നവോത്ഥാന ചരിത്രഗാഥകളിൽ ഐതിഹാസിക സ്ഥാനം നേടിയിട്ടുള്ള ഗുരുവായൂരിൽ ഇന്ന് നമ്മുക്ക് മുന്നിൽ നടത്തപ്പെട്ട് കൊണ്ടിരിക്കുന്ന ജനാധിപത്യധ്സ്വംനങ്ങൾക്കെതിരായി ഒന്നായി വേർതിരിവുകളില്ലാതെ ഒത്ത് ചേർന്ന് പ്രതിക്ഷേധിച്ചതും നാളെകൾക്ക് മാതൃകാ മാർഗ്ഗദീപവുമായി മാറി