Post Header (woking) vadesheri

വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Above Post Pazhidam (working)

തൃശൂർ : ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസ് ആണ് വിജിലൻസ് പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാലിൽ രാജു വി.എമ്മിന്റെ പരാതിയിലാണ് അറസ്റ്റ്.

Ambiswami restaurant

രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിന് പോക്ക് വരവ് നടത്താൻ 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം കാണാൻ ചെന്നപ്പോൾ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. തുടർന്നായിരുന്നു വിജിലൻസ് പിടിയിലായത്.

Second Paragraph  Rugmini (working)