Post Header (woking) vadesheri

വിധി പാലിച്ചില്ല , ഫോർഡ് ഇന്ത്യാ എം.ഡിക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : വിധി പാലിക്കാതിരുന്നതിനെ തുടർന്ന് വീട്ടമ്മ ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി.പി.പി. ഫയൽ ചെയ്ത ഹർജിയിലാണ് ചെന്നൈയിലുള്ള ഫോർഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്.

കാറിന് കുറവ് മൈലേജ് ആരോപിച്ച്‌ സൗദാമിനി ഫയൽ ചെയ്ത ഹർജിയിൽ 3,10,000 രൂപയും 9% പലിശയും നൽകുവാൻ നേരത്തെ വിധിയുണ്ടായിരുന്നു. വിധി പാലിക്കുന്നതിന് 30 ദിവസം സമയവും നിശ്ചയിച്ചിരുന്നു.എന്നാൽ വിധി പാലിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് സൗദാമിനി ഹർജി ഫയൽ ചെയ്യുകയായിരുന്നു.

First Paragraph Jitesh panikar (working)

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ് ,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഫോർഡ് ഇന്ത്യാ മാനേജിങ്ങ് ഡയറക്ടർക്കെതിരെ പോലീസ് മുഖേനെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി