പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം

Above Post Pazhidam (working)

ചാവക്കാട്: പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഞായറാഴ്ച ചാവക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് വി.ചന്ദ്രന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.സുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Poonthanam
Rugmani 700-200

Vasudev Inn

സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇ.ടി. ടൈസന്‍ എം.എല്‍.എ. മുഖ്യാതിഥിയാവും. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളെ പരിപാടിയില്‍ ആദരിക്കും. പ്രവാസിക്ഷേമപദ്ധതികളെ കുറിച്ച് നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ ബോധവത്കരണം നടത്തും. എ.എം.സതീന്ദ്രന്‍, എ.എ.ശിവദാസന്‍, കെ.വി. അലിക്കുട്ടി, പി.എം.തൈമൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.