ഹരിവരാസനം കൃതിയുടെ നൂറാം വാര്‍ഷികാഘോഷം ശനിയാഴ്ച.
ഗുരുവായൂര്‍: അയ്യപ്പസേവ സംഘം തൃശ്ശൂര്‍ ജില്ല ശാഖയുടെ സഹകരണത്തോടെ ഹരിവരാസനം കൃതിയുടെ നൂറാം വാര്‍ഷികാഘോഷം സമുചിതമായ് ആഘോഷിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് രുഗ്മിണി റീജന്‍സിയില്‍ ചേരുന്നപൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബ സംഗമത്തിന്റെ ഭാഗമായുള്ള വൈജ്ഞാനിക സദസ്സില്‍ വാര്‍ഷികാഘോഷം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല റിട്ട: അദ്ധ്യപകന്‍ ഡോ: എം.വി. നടേശന്‍ മുഖ്യപ്രഭാഷണം നടത്തും . ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: എം. ഹരിനാരായണന്‍ മുഖ്യാതിഥിയായികും ജ്യോതിദാസ് ഗുരുവായൂരിന്റേയും, ഗായകന്‍ ഗുരുവായൂര്‍ കൃഷ്ണന്റേയും നേതൃത്വത്തില്‍ 101-പേര്‍ പങ്കെടുക്കുന്ന ഹരിവാരാസന കീര്‍ത്തനത്തോടേയാണ് ആരംഭിയ്ക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പൈതൃകം കോ: ഓഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത്, അയ്യപ്പസേവ സംഘം പ്രസിഡണ്ട് യു. പുരുഷോത്തമന്‍, പൈതൃകം സെക്രട്ടറി മധു കെ. നായര്‍, ട്രഷറര്‍ കെ.കെ. ശ്രീനിവാസന്‍, കണ്‍വീനര്‍ ശ്രീകുമാര്‍ പി. നായര്‍, കെ. ദാസന്‍, കെ.കെ. വേലായുധന്‍, കെ.പി. രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു .