ഗുരുവായൂർ ഉത്സവം കൊടിയിറങ്ങാറായി , ഭക്ഷണ വിതരണത്തിലെ താള പിഴകൾക്ക് പരിഹാരമില്ല.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവം കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഭക്ഷണ വിതരണത്തിലെ താള പിഴകൾക്ക് പരിഹാരമായില്ല .വെള്ളിയാഴ്ച വൈക്കീട്ട് പകർച്ചക്കുള്ള ഭക്ഷണ വിതരണം 4 മണിക്ക് നിറുത്തി വെച്ചിട്ട് 7 മണി വരെ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. മണിക്കൂറുകൾ ആണ് ഭഗവാന്റെ ഭക്ഷണത്തിനു വേണ്ടി ഭക്തർ വരിയിൽ നിൽക്കേണ്ടി വന്നത് , രാവിലെ പലർക്കും കിട്ടിയ പകർച്ച കഞ്ഞി കേട് വന്ന് പുളിച്ചതായിരുന്നു വത്രെ തലേനാൾ ഉച്ചക്ക് ബാക്കി വന്നത് പുലർച്ചെ പകർച്ചയായി നൽകി എന്നാണ് പരാതി .
വ്യാഴാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് തെക്കേ പന്തലിൽ വിളമ്പാൻ കഞ്ഞി തികഞ്ഞില്ല . വീണ്ടും കഞ്ഞി തയ്യാറാക്കി നല്കുമ്പോഴേക്കും വരിയിൽ നിന്നിരുന്ന നൂറുകണക്കിന് ഭക്തർ മടങ്ങി പോയിരുന്നു , അപ്പോൾ ബാക്കിയായ കഞ്ഞിയാണ് പുലർച്ചെ ഭക്തര്ക്ക് പകർച്ചക്കായി നൽകിയത് . വർഷങ്ങൾ ആയി ഒരു പരാതിയും ഇല്ലാതെ നടന്നിരുന്ന പ്രസാദ ഊട്ടും , പകർച്ചയും ഇത്തവണ താറുമാറായി നാഥനില്ലാ കളരി പോലെയായി . ഊരാളൻ മല്ലിശ്ശേരിക്കാണ് പ്രസാദ ഊട്ടിന്റെ ചുമതല ദേവസ്വം നൽകിയത് , വയോധികനായ അദ്ദേഹത്തിന് പ്രസാദ ഊട്ടിന്റെ ചുമതല നൽകി ബാക്കിയുള്ളവർ കാഴ്ചക്കാരായി നോക്കി നിന്നു ,
ഇതിനു പുറമെ സാധാരണ അടിക്കുന്ന കൂപ്പണിന്റെ ഇരട്ടിയിലധികം കൂപ്പൺ അടിച്ചു പാർട്ടി നേതാക്കൾ വഴി വിതരണം ചെയ്തതോടെ പകർച്ച വാങ്ങാൻ വരുന്നവരുടെ എണ്ണത്തിൽ അഭൂത പൂർവ്വമായ വർധന യാണ് ഉണ്ടായത് . ഇതും പകർച്ച വിതരണം താളം തെറ്റിക്കാൻ കാരണമായി . നൽകിയ കൂപ്പണ് അനുസരിച്ചു ഭക്ഷണം തയ്യാറാക്കാനുള്ള നടപടിയും ഉണ്ടായില്ല . ഇപ്പോൾ നാട്ടിൽ ആരും പട്ടിണി കിടക്കുന്നില്ലെന്നും ഗുരുവായൂരപ്പന്റെ ഭക്ഷണം തങ്ങളും വീട്ടിലും എത്തുന്നു എന്ന ചാരിതാർഥ്യ ത്തോടെയാണ് പകർച്ച വാങ്ങാൻ ആളുകൾ എത്തുന്നത് എന്ന സാമാന്യ ബോധം പോലും ഭരണാധികാരികൾക്ക് ഇല്ലാതെ പോയി .
അതെ സമയം കഴിഞ്ഞ ദിവസം പ്രസാദ ഊട്ടിന് എത്തിയ കുടുംബത്തെ ഇരിപ്പിടത്തിൽ നിന്നും പിടിച്ചു എഴുന്നേൽപ്പിച്ചു തള്ളി പുറത്താക്കിയ മാനേജർക്കെതിരെ നടപടി എടുക്കാൻ കഴിയാതെ ദേവസ്വം ഭരണാധികാരികൾ പകച്ചു നിൽക്കുന്നു . ഗുരുവായൂരിന് സമീപം ഉള്ള ഒരു ക്ഷേത്രത്തിലെ മേൽശാന്തിയും ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബത്തെയാണ് ആക്ഷേപിച്ചു ഇറക്കി വിട്ടത് . പന്തലിലെ ആറാം നമ്പർ കൗണ്ടറിൽ ഭക്ഷണം വിളമ്പുന്നവരുടെ സുഹൃത്തുക്കളായ കുറച്ചു പേരെ വരിയിൽ കൂടി അല്ലാതെ കയറ്റി യിരുന്നു അവർ കടക്കുന്നതിനൊപ്പം കടന്ന മേൽശാന്തിയുടെ കുടുംബം കസേരയിൽ ഇരുന്നത് . ഇത് കണ്ട് ആക്രോശിച്ചു വന്ന വനിത മാനേജർ ഇവരെ മാത്രം അധിക്ഷേപിച്ചു പുറത്താക്കുകയായിരുന്നു ..
സംഭവം വഷളായതോടെ ചെയർ മാൻ എത്തി മാപ്പ് പറയാൻ മാനേജരോട് നിർദേശിച്ചെങ്കിലും തർക്കുത്തരം പറഞ്ഞു ചെയർ മാനെയും പാർട്ടി പിന്തുണയുള്ള ഇവർ അധിക്ഷേപിച്ചു വിട്ടു , നൂറുകണക്കിന് ആളുകളുടെ മുന്നിൽ വെച്ച് ദേവസ്വം ചെയർമാനെ അധിക്ഷേപിച്ച ഒരു മാനേജർക്കെതിരെ നടപടി എടുക്കാൻ പോലും ഭരണ സമിതിക്ക് കഴിയുന്നില്ല എന്നാണ് ഭക്തരുടെ രോഷം ,മുൻ ചെയർ മാൻ അഡ്വ കെ ബി മോഹൻദാസിനോട് ആണ് ഇത്തരം മറുപടി നല്കിയുന്നതെങ്കിൽ മാനേജർ ഇപ്പോൾ വീട്ടിൽ ഇരുന്നേനെ എന്നാണ് ഭക്തർ അഭിപ്രായപ്പെടുന്നത് , സ്വാതിക ഭാവത്തിൽ ഉള്ളവർക്ക് പറ്റിയ ഇടമല്ല താപ്പാനകൾ ഉള്ള ഗുരുവായൂർ ദേവസ്വം എന്ന് ഒരിക്കൽ കൂടി തെളിയിച്ചു