Post Header (woking) vadesheri

“കക്കുകളി” നാടകത്തിനെതിരെ തൃശൂർ അതിരൂപത, തിങ്കളാഴ്ച കളക്ട്രേറ്റ് മാർച്ച്.

Above Post Pazhidam (working)

തൃശൂർ : കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂർ അതിരൂപത. സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ഇടവകകളിൽ പ്രതിഷേധം സംഘടിപ്പിക്കാനും, തിങ്കളാഴ്ച നടത്തുന്ന കളക്ട്രേറ്റ് മാർച്ചിൽ ആളെ പങ്കെടുപ്പിക്കാനും നിർദേശിച്ച് ഇടവകകൾക്ക് അതിരൂപത സർക്കുലർ അയച്ചു. ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്, കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ട് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കക്കുകളി എന്ന വിവാദ നാടകം എന്ന് .അതിരൂപത ആരോപിച്ചു.

Arya bhavan inner
Second Paragraph  Sarovaram(working)

കന്യാസ്ത്രീമഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെൺകുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് മഠങ്ങളിൽ നടക്കുന്നത് എന്ന തെറ്റായ ആശയമാണ് ഈ നാടകത്തിന്റെ ഇതി വൃത്തം. സംസ്ഥാന സർക്കാർ തലത്തിൽ തൃശൂരിൽ നടന്ന നാടകോത്സവത്തിൽ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്കാരികമന്ത്രിതന്നെ നാടകാവതരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

Third paragraph Saravan bhavan

ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും ഈ നാടകം വീണ്ടും അവതരിപ്പിക്കപ്പെട്ടു. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും വിശിഷ്യാ സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. ഒരു മതത്തിന്റെ വിശ്വാസത്തെയും ആചാരമൂല്യങ്ങളെയും താറടിച്ചു കാണിക്കുകയും ആ സമൂഹം ചെയ്യുന്ന നന്മകളെ സമൂഹത്തിൽ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ അപലപനീയമാണ്.

First Paragraph Jitesh panikar (working)

ഈ അധിക്ഷേപ നാടകാവതരണത്തിന് എതിരെയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെയും അധികൃതരുടെയും നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയർത്തേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്. ഞായറാഴ്ച എല്ലാ ഇടവകകളിലും രാവിലെ കുർബാനക്ക് ശേഷം എല്ലാ വിശ്വാസികളെയും, പ്രത്യേകിച്ച് സമർപ്പിതരെയും ഭക്തസംഘടന അംഗങ്ങളെയും പങ്കെടുപ്പിച്ച് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കണം. നാടകം വിശ്വാസികളുടെ മനസ്സിൽ ഉളവാക്കിയ മനോവേദനയും അമർഷവും പ്രകടിപ്പിക്കുവാൻ തിങ്കളാഴ്ച രാവിലെ 9:30 ന് തൃശൂർ പടിഞ്ഞാറേകോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധറാലി നടത്തും. പ്രതിഷേധറാലിയിലും തുടർന്നുള്ള ധർണ്ണയിലും പരമാമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന അഭ്യർഥനയോടെ അതിരൂപതാ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാനാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്