Post Header (woking) vadesheri

ഹരിത കർമ്മ സേന, ഗുരുവായൂർ നഗരസഭക്ക് പുരസ്കാരം

Above Post Pazhidam (working)

ഗുരുവായൂർ : കുടുംബശ്രീ സംസ്ഥാന മിഷൻ,ഹരിത കർമ്മ സേനകൾക്ക് മികച്ച പിന്തുണ നല്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്കാരം തൃശൂർ ജില്ലയിൽ ഗുരുവായൂർ നഗരസഭക്ക് ലഭിച്ചു.

Ambiswami restaurant

കുടുംബ ശ്രീയുടെ 25-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി,അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മൗണ്ട് കാർമ്മൽ കൺവെൻഷൻ സെന്ററിൽ ചേർന്ന ഹരിത കർമ്മ സേന സംഗമത്തിൽ വെച്ച്,.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്നും,ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി കുടുംബശ്രീ ചെയർപേഴ്സൺമാർ എന്നിവരോടൊപ്പം ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.