ഭക്തർക്ക് ആവേശമായി ഗുരുവായൂർ ക്ഷേത്ര നടയിൽ കളരിപ്പയറ്റ് പ്രകടനം
ഗുരുവായൂർ : ക്ഷേത്രോത്സവത്തിൽ ഭക്തർക്ക് ആവേശം പകർന്ന് നാടൻ കളരിപ്പയറ്റ് പ്രകടനം. അഞ്ചാം ഉൽസവ ദിനമായ ചൊവ്വാഴ്ച കിഴക്കേനട വൈഷ്ണവം വേദിക്ക് സമീപമായിരുന്നു കളരിപ്പയറ്റ് പ്രകടനം കോട്ടയം ളാക്കാട്ടൂർ ശ്രീ രുദ്രാ സി.വി.എൻ കളരി സംഘത്തിലെ അഭ്യാസികളാണ് മെയ് വഴക്കത്തിൻ്റെ കേരള തനിമയാർന്ന അഭ്യാസങ്ങൾ കാഴ്ചവെച്ചത്.
വടക്കൻ സമ്പ്രദായത്തിലെ അഭ്യാസമുറകൾ ഭക്തർക്ക് നവ്യാനുഭവമായി. വാളും പരിചയും ഗദയും മറപിടിച്ച കുന്തവും ഒറ്റക്കോൽ, മുച്ചാൺ പ്രയോഗത്തിനു പിന്നാലെ വെറും കൈമുറകളും ഉറുമി – കുന്തപ്പയറ്റും അഭ്യാസമുറകളായി ‘അവതരിപ്പിച്ചു.