Header 1 vadesheri (working)

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കൈക്കൂലി , രണ്ട് ഡോക്റ്റർമാരെ വിജിലൻസ് കയ്യോടെ പിടികൂടി

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ്‌ വർഗീസ്സ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. രോഗിയിൽ നിന്നും ഡോ പ്രദീപ്‌ മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്.

First Paragraph Rugmini Regency (working)

പൂവ്വത്തൂർ സ്വദേശിയായ പൊതുപ്രവ‍ർത്തകൻ ആഷിക്കിൽ നിന്ന് ഭാര്യയുടെ ഓപ്പറേഷൻ നടത്താൻ കൈക്കൂലി ആവശ്യപ്പെട്ടതോടെ , . ആഷിക്ക് വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഡോക്ടർമാർ ആവശ്യപ്പെട്ട പണം വിജിലൻസ് ഫിനാഫ്തലിൻ പൗഡർ മുക്കി നൽകുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടർമാർ പിടിയിലായത്.

Second Paragraph  Amabdi Hadicrafts (working)

. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരായ ഇരുവരും ആശുപത്രിക്ക് സമീപം സ്വകാര്യ പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടിൽ നിന്നാണ് ഇവരെ കയ്യോടെ പിടികൂടിയത്. . വിജിലൻസ് ഡി വൈ എസ് പി ജിംബോൾ സി ജി, എറണാകുളം വിജിലൻസ് ഡി വൈ എസ് പി ടോമി സെബാസ്റ്റ്യൻ, സി പി ഒ വിബീഷ് കെ വി, സി പി ഒ സൈജു സോമൻ, സി പി ഒ അരുൺ, സി പി ഒ ഗണേഷ്, എ എസ് ഐ ബൈജു, എ എസ് ഐ കരുണൻ, ഡബ്യൂ സി പി ഒ സിന്ധു, ഡബ്യൂ സി പി ഒ സന്ധ്യ, രതീഷ് എന്നിവർ പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

പരാതിക്കാരനായ പൂവ്വത്തൂർ സ്വദേശി ആഷിക്കിന്‍റെ ഭാര്യ സഫീദയുടെ ഓപ്പറേഷൻ . മാർച്ച്‌ മൂന്നിനാണ് തീരുമാനിച്ചത്. . ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും