Post Header (woking) vadesheri

ശിവരാത്രി, മമ്മിയൂരിൽ വൻ ഭക്തജന തിരക്ക്

Above Post Pazhidam (working)

ഗുരുവായൂർ.: ശിവരാത്രി മഹോത്സത്തിന് ദർശനത്തിന് മമ്മിയൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. രാവിലെ ലക്ഷാർച്ചനക്കും വൈകീട്ട് നടന്ന ഭസ്മാഭിഷേകത്തിനും ചേന്നാസ് കൃഷ്ണൻ നമ്പൂതിരിയും ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടും മുഖ്യ കാർമ്മികത്വം വഹിച്ചു.

Arya bhavan inner
Second Paragraph  Sarovaram(working)

ക്ഷേത്രത്തിൽ നടന്ന പ്രസാദ ഊട്ടിന് 3000-ൽ പരം ഭക്തജനങ്ങൾ പങ്കെടുത്തു. ഗുരുവായൂർ ശശിമാരാരുടെ തയമ്പക, ഗുരുവായൂർ മുരളിയുടെ നാദസ്വരം എന്നിവയും ഗുരുവായൂർ ക്ഷേത്ര കലാനിലയത്തിന്റെ ബണയുദ്ധം കൃഷ്ണനാട്ടം എന്നിവയും ഉണ്ടായി. വൈകീട്ട് നടന്ന സമൂഹാർച്ചനക്ക് ഗുരുവായൂർ മണിസ്വാമി നേതൃത്വം നൽകി.

Third paragraph Saravan bhavan