Post Header (woking) vadesheri

വെള്ളമടിച്ചു പാമ്പായ പാപ്പാനെ നിയന്ത്രിച്ച് ഗുരുവായൂരപ്പന്റെ കൊമ്പൻ ഗജേന്ദ്ര

Above Post Pazhidam (working)

ഗുരുവായൂർ : കുന്നംകുളത്ത് ശിവരാത്രി എഴുന്നള്ളിപ്പിനെത്തിച്ച ആനയുടെ ഒന്നാം പാപ്പാന്‍ മദ്യപിച്ച് നിലതെറ്റി. കുന്നംകുളം പൊറവൂര്‍ ശിവ ക്ഷേത്രത്തില്‍ ആണ് ഉത്സവത്തിനെത്തിച്ച ആനയുടെ പാപ്പാൻ അടിച്ച് പൂസായത്. നിൽക്കാൻ പോലും പറ്റാത്ത ഒന്നാം പാപ്പാനെ രണ്ടാം പാപ്പാനും നാട്ടുകാരും ചേർന്ന് ആനക്കരികിൽ കസേരയിൽ ഇരുത്തിയാണ് ഉത്സവം പൂർത്തിയാക്കിയത്.

Poonthanam

Vasudev Inn
Rugmani 700-200

പതാക്കര ദേശത്തിന്റെ എഴുന്നള്ളിപ്പിനിടെ ഗൂരുവായൂര്‍ ദേവസ്വത്തിലെ ഗജേന്ദ്ര എന്ന ആനയുടെ ഒന്നാം പാപ്പാനായ മോഹനൻ ആണ് മദ്യപിച്ച് കുഴഞ്ഞത്. ഒറ്റ ചട്ടമാണ് ഗജേന്ദ്ര എന്ന ആനക്ക് , അതായത് ഒന്നാം പാപ്പാൻ മോഹനനെ മാത്രമാണ് ആന അനുസരിക്കുന്നത് . മോഹനനെ കണ്ടാൽതന്നെ ആന ചട്ടത്തിൽ ആകും അത് കൊണ്ടാണ് പാപ്പാൻ വെള്ളമടിച്ചു പമ്പായിട്ടും ആന കുഴപ്പം ഒന്നുമുണ്ടാക്കാതെ എഴുന്നള്ളിപ്പ് പൂർത്തീകരിച്ചത് .

First Paragraph Jitesh panikar (working)

രാത്രിയിലെ എഴുന്നള്ളിപ്പ് കഴിഞ്ഞു ആനയെ ആനക്കോട്ടയിലേക്ക് എത്തിക്കും . പാപ്പാൻ പാമ്പായതിൽ പൂര കമ്മറ്റിക്കാർക്ക് പങ്ക് ഉണ്ടെന്നാണ് സംശയം , പാപ്പാനെ സന്തോഷിപ്പിക്കാൻ വേണ്ടി കമ്മറ്റികാർ മദ്യം നൽകിയെന്നാണ് കരുതുന്നത് . വെറുതെ കിട്ടിയ മദ്യം ഉപേക്ഷിക്കാൻ മോഹനനും തയ്യാറായിട്ടുണ്ടാകില്ല