മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ആദരിക്കും.
ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാര്‍ക്ക് ചൊവ്വാഴ്ച ജന്മനാടിന്റെ സ്‌നേഹാദരം നല്‍കുമെന്ന് സംഘാടകര്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ശ്രീകൈലാസം ഹാളില്‍ രാവിലെ 9 മണിക്ക് മേളത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. വിവിധ ശ്രേഷ്ഠ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വാദ്യതാള കലാവിരുന്ന് രണ്ട് മണിക്കൂറോളം നീണ്ട് നില്‍ക്കും. തുടര്‍ന്ന് നടക്കുന്ന സമാദരണ സമ്മേളനത്തിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം തെളിയിക്കും.
ഗുരുവന്ദനത്തിന് ശേഷം കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോക്ടർ വി.കെ.വിജയൻ മല്ലിശ്ശേരി പരമേശ്വരൻനമ്പൂതിരിപ്പാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, തുടങ്ങിയവർ സംസാരിക്കും
വാർത്ത സമ്മേളനത്തിൽ ആഘോഷസമിതി ഭാരവാഹികളായ ഗുരുവായൂർ ജയപ്രകാശ്, ബാലൻ വാറണാട്ട്, ഗുരുവായൂർ വിമൽ, പ്രദീപ് നെടിയേടത്ത്, കോട്ടപ്പടി രാജേഷ് മാരാർ എന്നിവർ പങ്കെടുത്തു