Post Header (woking) vadesheri

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവിന് 16 വർഷം കഠിന തടവ്.

Above Post Pazhidam (working)

കുന്നംകുളം :പ്ലസ് വൺ വിദ്യാർത്ഥിനിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവും 60,000/- രൂപ പിഴയും ശിക്ഷ . 2020 മാർച്ച്‌ മാസത്തിൽ ക്ലാസ്സ്‌ കഴിഞ്ഞു പോകുകയായിരുന്ന പെൺകുട്ടിയെ ലോഡ്ജി ലേക്ക് തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്സിലാണ് ഒരുമനയൂർ തങ്ങൾപ്പടി പൊന്നേത് ഹൌസ് ഉമ്മർ മകൻ ഫലാൽ മോൻ, 24 , എന്നയാളെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.
.

Ambiswami restaurant

ഗുരുവായൂരിലെ ലോഡ്ജിലേക്ക് സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ തട്ടികൊണ്ടുവന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഗുരുവായൂർ ടെമ്പിൾ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടറായ, സി. പ്രേമാനന്ദകൃഷ്ണൻ രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസ്സിൽ, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന എ.അനന്തകൃഷ്ണനും എ എസ ഐ ഇ വി സ്മിതയും അന്വേഷണത്തിൽ പങ്കാളിയായിരുന്നു.

Second Paragraph  Rugmini (working)

37 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത കേസ്സിൽ
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് . ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ അമൃതയും ഹാജരായി.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു പൗലോസും, പി. ജി.മുകേഷും പ്രവർത്തിച്ചിരുന്നു